വാഷിംഗ്ടൺ: ഇറാനുമായി ചർച്ച നടത്താൻ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്താഴ്ച ഇറാനുമായി സംസാരിക്കുമെന്ന് ട്രംപ് അറിയിച്ചു. ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയുള്ള പത്രസമ്മേളനത്തിലായിരുന്നു പ്രതികരണം.
“12 ദിവസത്തെ യുദ്ധം അവസാനിച്ചു. ഇറാനും യുഎസും തമ്മിൽ ഒരു കരാറിൽ ഉപ്പുവച്ചേക്കാം. അവർ പരസ്പരം പോരാടി, യുദ്ധം അവസാനിച്ചു”- ട്രംപ് പറഞ്ഞു. എന്നാൽ കൂടിക്കാഴ്ച നടത്തുന്നതിനെ കുറിച്ച് ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ചർച്ചയ്‌ക്ക് തയാറെന്ന യുഎസ് പ്രസിഡന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. തീരുമാനം ആത്മാർത്ഥമാണോയെന്നും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അവരുടെ തന്ത്രമാണോയെന്നും ആദ്യം വ്യക്തമാകേണ്ടതുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.















