തൃശൂർ ന​ഗരത്തിന് വെള്ളക്കെട്ടിൽ നിന്ന് മോചനം;ദുരന്ത ലഘൂകരണപദ്ധതി നടപ്പിലാക്കും,കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിയോ​ഗിച്ച സംഘം വിവിധയിടങ്ങൾ സന്ദർശിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂർ ന​ഗരത്തിന് വെള്ളക്കെട്ടിൽ നിന്ന് മോചനം;ദുരന്ത ലഘൂകരണപദ്ധതി നടപ്പിലാക്കും,കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിയോ​ഗിച്ച സംഘം വിവിധയിടങ്ങൾ സന്ദർശിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 09:47 am IST
FacebookTwitterWhatsAppTelegram

തൃശൂർ: വെള്ളക്കെട്ടിനെ കുറിച്ച് പഠിക്കുന്നതിനും ദുരന്ത ലഘൂകരണ പദ്ധതി തയ്യാറാക്കുന്നതിനും വേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി നിയോഗിച്ച സംഘം തൃശൂർ നഗരത്തിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. ഡോ. സ്വാമിനാഥന്‍ കമ്മിഷന്‍ അംഗവും രാജ്യാന്തര കായല്‍കൃഷി ഗവേഷണകേന്ദ്രം ഡയറക്ടറുമായ ഡോ. കെ.ജി. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.

മഴക്കാലത്ത് തൃശൂർ ന​ഗരത്തിലെ ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന പ്രശ്നമാണ് റോഡുകളിലെ വെള്ളക്കെട്ട്. ചെറിയ മഴ പെയ്താൽ പോലും ന​ഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. ബണ്ടുകൾ തകർന്ന് വീടുകളിൽ ഉൾപ്പെടെ വെള്ളം കയറും. വെള്ളക്കെട്ട് ഉണ്ടാകുന്നതോടെ ​ഗതാ​​ഗതം സ്തംഭിക്കും. ഇത് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി തൃശൂരിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രധാന പ്രശ്നത്തിനാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ പരിഹാരം കാണുന്നത്.

വെള്ളക്കെട്ട് രൂപപ്പെടുന്നതിനെ കുറിച്ചും ഇതിനുള്ള പരിഹാര മാർ​ഗങ്ങൾ കണ്ടെത്തുന്നതിനും വേണ്ടിയാണ് സംഘത്തെ നിയോ​ഗിച്ചിരിക്കുന്നത്.
സംഘം ഈ മാസം 17-ന് പെരിങ്ങാവ് ​ഗാന്ധിന​ഗർ റസിഡൻസിൽ പ്രളയ ബാധിതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥിതി​ഗതികൾ വിലയിരുത്തുകയും പരിഹാരത്തിനുള്ള നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു. ദുരന്തലഘൂകരണ പദ്ധതി തയാറാക്കാനാണ് സംഘത്തിന്റെ തീരുമാനം.

രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് വിവിധ പ്രദേശങ്ങളിൽ സംഘം സന്ദർശനം നടത്തിയത്. സന്ദർശിച്ച ഭാ​ഗങ്ങളിൽ ചിലയിടത്ത് കയ്യേറ്റം ഉണ്ടായിട്ടുണ്ടെന്നും കനാലുകൾ പൂർണമായും സജ്ജീകരിച്ചിട്ടില്ലെന്നും സംഘം ജനംടിവിയോട് പ്രതികരിച്ചു.

Tags: RainThrissurSURESHGOPIRoads
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies