ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നൽകിയ തിരിച്ചടിയുടെ ആഘാതത്തിൽ നിന്നും കരകയറാനാകാതെ പാകിസ്ഥാനിലെ രാഷ്‌ട്രീയ നേതൃത്വം. വീണ്ടും ഒരു വർഷത്തിനുള്ളിൽ ഇന്ത്യ ആക്രമിച്ചേക്കാമെന്ന ആശങ്ക പരസ്യമായി പാർലമെന്റിൽ ഉന്നയിച്ചിരിക്കുകയാണ് പാകിസ്ഥാൻ പ്രതിപക്ഷ നേതാവ് ഒമർ അയ്യൂബ് ഖാൻ.
ഇന്ത്യയുടെ പ്രതിരോധ സേനയുടെ ദ്രുതഗതിയിലുള്ള നവീകരണത്തെയും പാകിസ്ഥാന് വേഗത്തിൽ ഇതുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനെയും കുറിച്ച് അയ്യൂബ് ഖാൻ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. “ഇന്ത്യയുടെ ആധുനികവൽക്കരണ നീക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ, പാകിസ്ഥാൻ ഇന്ന് എങ്ങുമെത്തിയിട്ടില്ല,” പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (PTI) നേതാവ് തുറന്നടിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ കഴിവുകളിലെ വർദ്ധിച്ചുവരുന്ന അകലം അവഗണിക്കാൻ കഴിയാത്തത്ര വലുതാണെന്ന് അയൂബ് പറഞ്ഞു.
During the Budget Session of the National Assembly held on 24th June 2025, Leader of the Opposition Mr. Omar Ayub Khan, expressed his views on the cut motions moved in the House regarding the Demand for Grants pertaining to expenditures (other than Charged Expenditures) on the… pic.twitter.com/RnujY0R2V2
— National Assembly 🇵🇰 (@NAofPakistan) June 24, 2025
പുതുതലമുറ മിസൈലുകൾ മുതൽ ഡ്രോൺ യുദ്ധ സംവിധാനങ്ങൾ വരെയുള്ള ഇന്ത്യയുടെ സൈനിക ശക്തി പാകിസ്താനിലെ രാഷ്‌ട്രീയ നേതാക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നതിന് തെളിവായാണ് ഇന്ത്യ ഇത് വിലയിരുത്തുന്നത്. ഇന്ത്യ പ്രതിരോധ ബജറ്റിനായി റെക്കോർഡ് തുക വകമാറ്റുമ്പോഴും പ്രതിരോധ ധനസഹായത്തിന് മുൻഗണന നൽകുന്നതിൽ ഷെഹ്ബാസ് ഷെരീഫിന്റെ ഭരണകൂടം പരാജയപ്പെട്ടുവെന്നും അയ്യൂബ് ഖാൻ ആരോപിച്ചു. രാജ്യത്തിന്റെ സുരക്ഷാ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുപകരം, സർക്കാർ പ്രീണന നയതന്ത്രത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെങ്ങ് പാക് പ്രതിപക്ഷ നേതാവ് വിമർശിച്ചു.















