ന്യൂഡൽഹി: ചൈനയിൽ നടക്കുന്ന SCO പ്രതിരോധമന്ത്രിമാരുടെ യോഗത്തിനിടെ റഷ്യൻ പ്രതിരോധമന്ത്രി ആൻഡ്രി ബെലോസോവുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം ശക്തിപ്പെടുത്താൻ നടന്ന ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. കൂടിക്കാഴ്ചയ്‌ക്ക് ശേഷം രാജ്‌നാഥ് സിംഗ് റഷ്യൻ പ്രതിരോധമന്ത്രിക്ക് ആദരസൂചകമായി ഒരു നടരാജ വിഗ്രഹവും സമ്മാനിച്ചു. ചിത്രം പ്രതിരോധമന്ത്രിയുടെ ഔദ്യോഗിക എക്സ് പേജിൽ പങ്കുവയ്‌ക്കപ്പെട്ടിട്ടുണ്ട്.
ജൂൺ 25 മുതൽ 26 വരെ ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന രണ്ട് ദിവസത്തെ എസ്‌സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടയിലായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യ, ചൈന, റഷ്യ, നിരവധി മധ്യേഷ്യൻ രാജ്യങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പ്രാദേശിക, അന്തർദേശീയ സമാധാനവും സുരക്ഷയും, ഭീകരവിരുദ്ധ ശ്രമങ്ങൾ, എസ്‌സിഒ അംഗരാജ്യങ്ങളുടെ പ്രതിരോധ മന്ത്രാലയങ്ങൾക്കിടയിലുള്ള സഹകരണം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.
Happy to have met the Defence Minister of Russia, Andrey Belousov on the sidelines of SCO Defence Ministers’ Meeting in Qingdao. We had insightful deliberations on boosting India-Russia defence ties. pic.twitter.com/i9yvyS1gQR
— Rajnath Singh (@rajnathsingh) June 26, 2025
2001-ൽ സ്ഥാപിതമായ ഒരു അന്തർസർക്കാർ സംഘടനയാണ് എസ്‌സിഒ. 2017-ൽ ഇന്ത്യ സ്ഥിരാംഗമാകുകയും 2023-ൽ റൊട്ടേറ്റിംഗ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ചൈനയുടെ അധ്യക്ഷതയിലാണ്















