നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരു പരപ്പന അഗ്രഹാരയിലെ കെട്ടിടത്തിൽ റീൽസ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. നന്ദിനി എന്ന 20-കാരിയാണ് മരിച്ചത്. പൊലീസ് റിപ്പോർട്ട പ്രകാരം യുവതി-യുവാക്കളുടെ ഒരു സംഘം നിർമാണം നടക്കുന്ന കെട്ടിടത്തിൽ പാർട്ടി നടത്താൻ എത്തിയതായിരുന്നു.
പാർട്ടിക്കിടെ ഗ്രൂപ്പിൽ വാഗ്ദാവും വഴക്കുമുണ്ടായി. പ്രണയത്തെ ചൊല്ലിയായിരുന്നു തർക്കം. ഇതിനിടെ യുവതി സാഡ് റീൽ ചിത്രീകരിക്കാൻ ടെറസിലേക്ക് പോയി. റീൽസ് ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി ലിഫ്റ്റിന്റെ സ്പെയ്സിലേക്ക് വീഴുകയായിരുന്നു. . ഇതോടെ സുഹൃത്തുക്കൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇവരെ പൊലീസ് പിടികൂടി.
മരിച്ച 20-കാരി ബിഹാർ സ്വദേശിനിയും സിറ്റിയിലെ ഷോപ്പിംഗ് മാർട്ടിലെ ജീവനക്കാരിയുമായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കമാണോ യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുമെന്ന് ഡിസിപി ഫാത്തിമ പറഞ്ഞു. അപകടമരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.















