തുടര്‍ച്ചയായി മൂന്നാം ദിവസവും മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി; ഓള്‍ടൈം ഹൈ 2.3% മാത്രം അകലെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

തുടര്‍ച്ചയായി മൂന്നാം ദിവസവും മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി; ഓള്‍ടൈം ഹൈ 2.3% മാത്രം അകലെ

സെന്‍സെക്‌സ് 1,003 പോയിന്റ് അഥവാ 1.21% ഉയര്‍ന്ന് 83,759 ല്‍ ക്ലോസ് ചെയ്തു. 2024 ഒക്ടോബറിനുശേഷമുള്ള ഉയര്‍ന്ന നിലയാണിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 08:24 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റം നിലനിര്‍ത്തി. വ്യാഴാഴ്ച നിഫ്റ്റി50 304 പോയിന്റ് അഥവാ 1.21% ഉയര്‍ന്ന് 9 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 25,549 ല്‍ എത്തി. സെന്‍സെക്‌സ് 1,003 പോയിന്റ് അഥവാ 1.21% ഉയര്‍ന്ന് 83,759 ല്‍ ക്ലോസ് ചെയ്തു. 2024 ഒക്ടോബറിനുശേഷമുള്ള ഉയര്‍ന്ന നിലയാണിത്. രണ്ട് സൂചികകളും ഇപ്പോള്‍ സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിലയ്‌ക്ക് 2.3% മാത്രം താഴെയാണ് വ്യാപാരം നടത്തുന്നത്.

വിശാല വിപണികളും കുതിപ്പ് നിലനിര്‍ത്തി. നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്‌മോള്‍ ക്യാപ് 100 സൂചികകള്‍ 0.5% ത്തിലധികം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

മേഖല തിരിച്ചു നോക്കുമ്പോള്‍ മെറ്റല്‍ ഓഹരികള്‍ വിപണിയിലെ റാലിക്ക് നേതൃത്വം നല്‍കി. നിഫ്റ്റി മെറ്റല്‍ സൂചികയിലെ എല്ലാ ഓഹരികളും നേട്ടത്തിലായിരുന്നു. എണ്ണ, വാതക കമ്പനികളുടെ ഓഹരികളും ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വിലയിലെ കുത്തനെയുള്ള ഇടിവാണ് എണ്ണ വിപണന കമ്പനികള്‍ക്ക് നേട്ടമായത്. നിഫ്റ്റി ഓയില്‍ & ഗ്യാസ് സൂചിക 1.86% ഉയര്‍ന്നു.

ഓഹരികളില്‍, ബ്രെയിന്‍ബീസ് സൊല്യൂഷന്‍സ് (ഫസ്റ്റ്‌ക്രൈ) 17% ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. അതേസമയം അപാര്‍ ഇന്‍ഡസ്ട്രീസ്, റെയ്മണ്ട് ലൈഫ്‌സ്‌റ്റൈല്‍, നുവാമ വെല്‍ത്ത് മാനേജ്‌മെന്റ് അടക്കം നിഫ്റ്റി 500 ലെ 71 ഓഹരികള്‍ 2% നും 5% നും ഇടയില്‍ നേട്ടമുണ്ടാക്കി.

സംഘര്‍ഷങ്ങള്‍ക്ക് അയവ്

ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ കര്‍ശനമായി പാലിക്കുന്നതും യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ അടുത്ത ആഴ്ച നടക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയും വിപണിക്ക് അനുകൂലമായി.

ഡോളര്‍ ഇന്‍ഡക്‌സ് താഴേക്ക്

ഡോളര്‍ ദുര്‍ബലമായതാണ് ഇന്ത്യന്‍ വിപണിക്ക് നേട്ടമായ മറ്റൊരു സംഭവവികാസം. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിനെതിരായ ട്രംപിന്റെ ആക്രമണത്തിനിടയില്‍ ഡോളര്‍ സൂചിക 3 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവലിനെതിരെ ട്രംപ് പുതിയ ആക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് യുഎസ് ഡോളര്‍ സൂചിക മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 97 ലേക്ക് വീണത്. ഈ നീക്കം സെന്‍ട്രല്‍ ബാങ്കിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും പവലിന്റെ സ്ഥാനത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ പുനരുജ്ജീവിപ്പിച്ചു.

ഗവണ്‍മെന്റിന്റെ കടമെടുക്കല്‍ ചെലവുകള്‍ കുറയ്‌ക്കുന്നതിനായി ട്രംപ് പലിശ നിരക്കുകള്‍ കുറയ്‌ക്കാന്‍ ഫെഡില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. എന്നാല്‍ പവല്‍ ഇതുവരെ പലിശ നിരക്ക് കുറയ്‌ക്കാന്‍ തയാറായിട്ടില്ല. സെപ്റ്റംബറിലോ ഒക്ടോബറിലോ പവലിന്റെ പിന്‍ഗാമിയെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്യുമെന്നാണ് സൂചന.

കരുത്തോടെ ആഭ്യന്തര നിക്ഷേപകര്‍

കഴിഞ്ഞ മൂന്ന് സെഷനുകളില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) അറ്റ വില്‍പ്പനക്കാരായി തുടര്‍ന്നെങ്കിലും ആഭ്യന്തര സ്ഥാപന നിക്ഷേപകരില്‍ (ഡിഐഐ) നിന്നുള്ള ശക്തമായ നിക്ഷേപങ്ങള്‍ വിപണിയെ മുന്നോട്ടു നയിച്ചു. ഈ മാസത്തില്‍ ഇതുവരെ, വിദേശ നിക്ഷേപകര്‍ 5,670 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. മെയ് മാസത്തില്‍ 66,194 കോടിയുടെ വാങ്ങലുകള്‍ക്ക് ശേഷം ജൂണിലും പണം ഒഴുക്കിയ ഡിഐഐകള്‍ 70,000 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മ്യൂച്വല്‍ ഫണ്ടുകള്‍ മാത്രം 36,000 കോടിയിലധികം രൂപ നിക്ഷേപിച്ചു.

താരിഫ് ചര്‍ച്ചകള്‍

ജൂലൈ 9 മുതല്‍ ട്രംപിന്റെ പരസ്പര താരിഫുകള്‍ യാഥാര്‍ത്ഥ്യമാകാനിരിക്കുകയാണ്. എന്നാല്‍ ഇതില്‍ നിന്നുള്ള ഇളവ് നീട്ടുന്നതിനായി ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചെറിയ തോതിലെങ്കിലും ഒരു വ്യാപാര കരാറിലെത്തുന്നതിനെക്കുറിച്ച് ന്യൂഡല്‍ഹിയും വാഷിംഗ്ടണും ഇപ്പോഴും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

Tags: Share marketSENSEXNIFTYdonald trumptariffIsrael-Iran conflictUS Dollar
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies