ടെൽഅവീവ്: ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തി യെമൻ പ്രതിരോധസേന. ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായാണ് വിവരം. പല പ്രദേശങ്ങളിലും തുടർച്ചയായി സൈറൻ മുഴങ്ങയതിനെ തുടർന്ന് ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്.
ഇസ്രയേൽ പ്രതിരോധസേനയാണ് വാർത്ത പുറത്തുവിട്ടത്. യെമന്റെ മിസൈലുകൾക്ക് ശക്തമായ മറുപടി നൽകിയെന്ന് ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു. ആകാശത്ത് വച്ചുതന്നെ യെമന്റെ മിസൈലുകൾ വെടിവച്ചിട്ടെന്നാണ് സ്ഥിരികരിക്കാത്ത വിവരം. ശക്തമായ ആക്രമണത്തിന് ഹൂതി ഭീകരർ ഒരുങ്ങുന്നുവെന്നതിന്റെ സൂചനയാണിത്.
മുപ്പതോളം സൈനികരും 11 ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടുവെന്നും ഇസ്രയേൽ സേന അറിയിച്ചു. ഇറാനും അമേരിക്കയുമായുള്ള ആണവ ചർച്ചകൾ നടക്കുന്നുവെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെയാണ് യെമന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായിരിക്കുന്നത്.
യെമന്റെ ആക്രമണങ്ങളെ തടയാൻ ഇസ്രയേൽ സൈന്യം പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അപകടസാധ്യതയെ കുറിച്ച് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. യെമനിലെ തുറമുഖ നഗരമായ ഹൊദൈദയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പ്രത്യാക്രമണമാണിതെന്ന് ഹൂതി വിമതർ പറഞ്ഞു.















