പഞ്ചാബിലെ ഫിറോസ്പൂരിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റർ കുഴഞ്ഞു വീണു മരിച്ചു. ഗുരു ഹർ സഹായി എന്ന സ്ഥലത്തായിരുന്നു ദാരുണ സംഭവം. ഹൃദയാഘാതമെന്നാണ് സൂചന. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരോ മൊബൈലിൽ പകർത്തിയതാണ് വീഡിയോ.
ബൗളറെ ഒരു സിക്സർ പറത്തിയ ശേഷം നോൺ സ്ട്രൈക്കിംഗ് എൻഡിലുള്ള ബാറ്ററുമായി സംസാരിക്കുന്നതിനിടെയാണ് ഇയാൾ കുഴഞ്ഞു വീണത്. പെട്ടെന്ന് മറ്റു കളിക്കാർ ഓടിവരുന്നതും കാണാമായിരുന്നു. സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമം വിഫലമായിരുന്നു.
ഇതോടെ ഇത്തരം പ്രാദേശിക ടൂർണമെന്റുകളിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമുയർന്നു. അതേസമയം തദ്ദേശ ഭരണകൂടും സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
पंजाब के फिरोजपुर में छक्का मारते ही बल्लेबाज को आया अचानक हार्ट अटैक
पिच पर गिरकर वही हो गयी 10 सेकेंड के अन्दर तत्काल मौत pic.twitter.com/58exX7FSJO
— ऋषभ त्यागी (वशिष्ठ) (@RISHABH79RAAZ) June 29, 2025















