കർണാടക സർക്കാരിൽ അഴിച്ചുപണിക്ക് സാധ്യത.സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ചർച്ചകൾക്കായി കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല നാളെ ബെംഗളൂരുവിലെത്തും. കർണാടകയുടെ ചുമതലയുള്ള സുർജേവാല പാർട്ടി നിയമസഭാംഗങ്ങളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. 100 എം.എൽ.എമാരുമായി അദ്ദേഹം ചർച്ചകൾ നടത്തിയേക്കുമെന്നാണ് സൂചന. സുർജേവാലയുടെ വരവ് ഡി.കെ ശിവകുമാർ സ്ഥിരീകരിച്ചിട്ടുണ്ട്.ഉച്ചയ്ക്ക് രണ്ടോടെയാകും ചർച്ചകൾ തുടങ്ങുക.
വികസനങ്ങളിലെയും ഫണ്ട് നൽകുന്നതിലെ കാലതാമസത്തിലും സംസ്ഥാനത്ത് നേതൃമാറ്റം സംബന്ധിച്ച് ഊഹാപോഹങ്ങൾ വർദ്ധിക്കുന്നതിലും നിരവധി കോൺഗ്രസ് എംഎൽഎമാർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഡികെ ശിവകുമാർ സിദ്ധരാമയ്യയെ മാറ്റാൻ ചരടുവലി ശക്തമാക്കിയത്.















