ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. മണ്ണാറശാല യുപി സ്കൂളിലെ വിദ്യാർത്ഥി ശ്രീശബരിയാണ് മരിച്ചത്. സ്കൂളിൽ നിന്ന് വന്ന ശേഷം ശുചിമുറിയിൽ കയറി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് പിതൃസഹോദരൻ വീട്ടിൽ തൂങ്ങി മരിച്ചിരുന്നു. ഇതിന്റെ മാനസികവിഷമം കുട്ടിയെ അലട്ടിയിരുന്നു എന്ന് കുടുംബം പൊലീസിന് മൊഴി നൽകി. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















