നീതി നടപ്പാക്കി; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ക്വാഡ് നേതാക്കൾ;ഭീകരതയോട് സഹിഷ്ണുത അരുതെന്ന് എസ് ജയശങ്കർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീതി നടപ്പാക്കി; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ക്വാഡ് നേതാക്കൾ;ഭീകരതയോട് സഹിഷ്ണുത അരുതെന്ന് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2025, 07:10 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ക്വാഡ് നേതാക്കൾ. യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഇത് സംബന്ധിച്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ക്വാഡ് പങ്കാളികൾ അക്രമത്തെ ശക്തമായി അപലപിക്കുകയും ഇതിനുപിന്നിൽ പ്രവർത്തിച്ച ആസൂത്രകരെയും ഭീകരരെയും അവർക്ക് സാമ്പത്തിക സഹായം നൽകിയവരെയും എത്രയും വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് എന്നിവർ പങ്കെടുത്തു. ഭീകരവിരുദ്ധ സഹകരണത്തിന് ശക്തമായ ഊന്നൽ നൽകിക്കൊണ്ട്, പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങൾ മന്ത്രിമാർ ചർച്ച ചെയ്തു.

Just finished a very productive meeting of Quad Foreign Ministers in Washington DC.

Discussed how to make Quad more focused and impactful on contemporary opportunities and challenges.

Today’s gathering will strengthen strategic stability in the Indo – Pacific and keep it free… pic.twitter.com/M9Vg5NaxMR

— Dr. S. Jaishankar (@DrSJaishankar) July 1, 2025

യോഗത്തിൽ, ജയ്ശങ്കർ ഭീകരതയെ ശക്തമായി അപലപിക്കുകയും ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള ഇന്ത്യയുടെ സമീപകാല ഭീകരവിരുദ്ധ പ്രവർത്തനങ്ങളെ പരാമർശിക്കുകയും ചെയ്തു.

“നമ്മുടെ സമീപകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ തീവ്രവാദത്തെക്കുറിച്ച് ഒരു വാക്ക്. ലോകം സഹിഷ്ണുത കാണിക്കരുത്. ഇരകളെയും കുറ്റവാളികളെയും ഒരിക്കലും തുല്യരായി കാണരുത്. തീവ്രവാദത്തിനെതിരെ പ്രതിരോധിക്കാൻ ഇന്ത്യയ്‌ക്ക് എല്ലാ അവകാശവുമുണ്ട്, ഞങ്ങൾ ആ അവകാശം വിനിയോഗിക്കും. ഞങ്ങളുടെ ക്വാഡ് പങ്കാളികൾ അത് മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ജയ്ശങ്കർ പറഞ്ഞു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ക്ഷണപ്രകാരം ജൂൺ 30 മുതൽ ജൂലൈ 2 വരെ യുഎസ് സന്ദർശിക്കുന്ന ജയശങ്കർ, ക്വാഡ് സെഷന്റെ ഭാഗമായി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ചയും നടത്തി.

A pleasure meeting US @SecRubio this afternoon, on the sidelines of Quad Foreign Ministers’ meeting.

Discussed our bilateral partnership including trade, security, critical technologies, connectivity, energy and mobility.

Shared perspectives on regional and global… pic.twitter.com/zOdXK64Yhj

— Dr. S. Jaishankar (@DrSJaishankar) July 1, 2025

 

Tags: USPakistanterrorismcondemnationPahalgam terror attackQUAD MEETING 2025
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies