കണ്ണൂർ: അമേരിക്കയിൽ നടന്നുവരുന്ന പതിനാറാമത് ലോക പൊലീസ് ആൻഡ് ഫയർ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റർ ഓട്ടത്തിൽ കണ്ണൂർ സ്വദേശി അർജുൻ കെ വേണുഗോപാൽ സ്വർണ്ണ മെഡൽ നേടി. നിലവിൽ മലബാർ സ്പെഷ്യൽ പോലീസിലാണ് അർജുൻ ജോലി ചെയ്യുന്നത്.
ചെറുപുഴ പാറോത്തുനീർ സ്വദേശിയാണ് അർജുൻ. ചെറുപുഴ കെ വേണുഗോപാലിന്റെയും അധ്യാപികയായ ഗീതയുടെയും മകനാണ്. ജനം ടിവിയിലെ സീനിയർ റിപ്പോർട്ടർ ആയ ഗോകുൽ കെ വേണുഗോപാൽ സഹോദരനാണ്















