മുൻനിര തകർന്ന ഇംഗ്ലണ്ടിനെ കൈപിടിച്ചുയർത്തി ഹാരിബ്രൂക്കിന്റെയും ജാമി സ്മിത്തിന്റെയും കൗണ്ടർ അറ്റാക്ക്. ആറാം വിക്കറ്റിലെ കൂട്ടുക്കെട്ട് 89 പന്തിൽ 100 കടന്നു. എകദിന ശൈലിയിലാണ് ഇരുവരും ബാറ്റ് വീശുന്നത്. 43 ഓവർ പിന്നിടുമ്പോൾ സ്കോർ 230 റൺസ് കടന്നു. അഞ്ചു വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
84/5 എന്ന നിലയിൽ ആതിഥേയർ തകർന്നപ്പോഴാണ് ബ്രൂക്കും സ്മിത്തും ക്രീസിൽ ഒരുമിക്കുന്നത്. ബാസ്ബോൾ ശൈലി പുറത്തെടുത്തപ്പോൾ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ട് ടോപ് ഗിയറിലായി. കൂട്ടത്തിൽ ഏറ്റവും അപകടകാരി ജാമി സ്മിത്താണ്. 73 പന്തിൽ 91 കടന്ന താരം സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. മൂന്ന് സിക്സും 12 ബൗണ്ടറിയുമുണ്ട് ഇന്നിംഗ്സിൽ. 110 പന്തിൽ 80 റൺസ് പിന്നിട്ട ബ്രൂക്കിന്റെ പോക്കും സെഞ്ച്വറിയിലേക്ക് തന്നെ.(ഈ വാർത്ത പബ്ലിഷ് ചെയ്യും വരെയുള്ള വിവരം)
അതേസമയം മൂന്നാം ദിനത്തിലെ ആദ്യ സെഷനിൽ ജോ റൂട്ടിനെയും(22) ബെൻ സ്റ്റോക്സിനെയും(0) വീഴ്‌ത്തി മുഹമ്മദ് സിറാജ് നൽകി മേൽക്കൈ ആണ് ഇംഗ്ലണ്ട് ബാറ്റർമാർ തട്ടിയകറ്റിയത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും സിറാജ് മൂന്നും വിക്കറ്റ് വീഴ്‌ത്തി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 537 റൺസാണ് നേടിയത്.















