ഇൻഡോർ: ഇൻഡോറിലെ കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രിക്കെതിരെ ലവ് ജിഹാദ് ഗൂഢാലോചന നടത്തിയതിന് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്‌എ) കേസെടുത്ത് പൊലീസ്. ഹിന്ദു പെൺകുട്ടികളെ കുടുക്കാൻ അൻവർ പണം നൽകിയെന്ന് പിടിയിലായ മൂന്ന് യുവാക്കൾ വെളിപ്പെടുത്തിയതിനെത്തുടർന്നാണ് നടപടി.
രണ്ടാഴ്ച മുൻപ് രണ്ട് ഹിന്ദു സ്ത്രീകൾ ബംഗംഗ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു. യുവാക്കൾ തങ്ങളെ പ്രണയം നടിച്ച് കുടുക്കിയെന്നും മതവും പേരും മറച്ചുവയ്‌ക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തുവെന്ന് ഇവർ ആരോപിക്കുന്നു.
സ്ത്രീകളുയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സാഹിൽ ഷെയ്ഖ്, അൽതാഫ് അലി എന്നിവരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രി ഹിന്ദു സ്ത്രീകളെ കുടുക്കാനും വിവാഹം കഴിക്കാനും ഇസ്ലാമിലേക്ക് മതം മാറ്റാനും ചെയ്യാനും സാഹിലിന് രണ്ട് ലക്ഷം രൂപയും അൽതാഫിന് ഒരു ലക്ഷം രൂപയും നൽകിയെന്ന് ഇവർ വെളിപ്പെടുത്തി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതുമുതൽ അന്നവർ ഖാദ്രി ഒളിവിലാണ്.
അതേസമയം ബുധനാഴ്ച ഇൻഡോറിലെ വ്യത്യസ്ത ഫ്ലാറ്റുകളിൽ നിന്ന് ഹിന്ദു പെൺകുട്ടികളുമായി ബന്ധം പുലർത്തിയിരുന്ന രണ്ട് മുസ്ലീം യുവാക്കളെ ഒരു ഹിന്ദു സംഘടന പിടികൂടിയതോടെ കേസ് കൂടുതൽ ശക്തമായി. ഇവരും അൻവർ ഖാദ്രിയുടെ പേരാണ് വെളിപ്പെടുത്തിയിരിക്കുന്നത്.















