ടെൽ അവീവ്: ഹമാസ് നാവികസേനാ കമാൻഡർ റംസി റമദാൻ അബ്ദുൽ അലി സാലിഹിനെ വധിച്ച് ഇസ്രായേൽ സൈന്യം. റംസിയെയും ഹമാസ് ഭീകര ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെയും വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) സ്ഥിരീകരിച്ചു.
ഹമാസിനുള്ളിൽ വലിയ സ്വാധീനമുള്ള ഭീകര നേതാക്കളിൽ ഒരാളാണ് റംസി. ഐഡിഎഫ് സൈനികർക്കെതിരെ സമുദ്രാതിർത്തിവഴിയുള്ള ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും റംസിയും പങ്കാളിയാണെന്ന് ഇസ്രായേൽ സേന പറഞ്ഞു.
ഹമാസ് നാവികസേനാ കമാൻഡറിനൊപ്പം, ഭീകര സംഘടനയുടെ മോർട്ടാർ ഷെൽ അറേ സെല്ലിന്റെ ഡെപ്യൂട്ടി മേധാവി ഹിഷാം അയ്മാൻ അതിയ മൻസൂറും മറ്റൊരു ഭീകരനായ നിസ്സിം മുഹമ്മദ് സുലൈമാൻ അബു സഭയും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗാസയിലെ ഒരു കഫേയിൽ നടന്ന ആക്രമണത്തിലാണ് ഇവരെ വധിച്ചത്.