'ഭാരതാംബയുടെ രൂപം സാരിയുടുത്ത സ്ത്രീയുടേതാവാൻ ഒരുപാട് കാരണങ്ങളുണ്ട്'; സുഷമ സ്വരാജിന്റെ ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി; സിപിഎമ്മിന് രൂക്ഷവിമർശനം 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഭാരതാംബയുടെ രൂപം സാരിയുടുത്ത സ്ത്രീയുടേതാവാൻ ഒരുപാട് കാരണങ്ങളുണ്ട്’; സുഷമ സ്വരാജിന്റെ ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി; സിപിഎമ്മിന് രൂക്ഷവിമർശനം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2025, 02:37 pm IST
FacebookTwitterWhatsAppTelegram

ഭാരതാംബ വിഷയത്തിലും മുഖ്യമന്ത്രിയുടെ വിദേശയാത്രയിലും സിപിഎമ്മിനെ വിമര്‍ശിച്ച് നടൻ ഹരീഷ് പേരടി. ബിജെപി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്‍റെ ചിത്രം പങ്കുവെച്ചാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഭാരതാംബയുടെ മുഖം സാരിയുടുത്ത സ്ത്രിയുടേതാവാൻ ഒരുപാട് കാരണങ്ങളുണ്ട് എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്.

‘ ഭാരതാംബയുടെ മുഖം സാരിയുടുത്ത ഒരു സ്ത്രിയുടെതാവാൻ ഒരു പാട് കാരണങ്ങളുണ്ട് കുഞ്ഞിമക്കളെ…..അതിലൊന്നാണിത്…ഇത്തരം ലക്ഷകണക്കിന് അമ്മമാരുടെ മനസ്സുരുക്കമാണ് ഈ രാജ്യം..ഭാരത് മാതാകീ ജയ്,‘ ഹരീഷ് പേരടി കുറിച്ചു.

രോ​ഗശയ്യയിൽ കിടക്കുന്ന നേരം സുഷമ സ്വരാജ് പറഞ്ഞ വാക്കുകളും പോസ്റ്ററിലുണ്ടായിരുന്നു. ‘ഞാൻ എന്റെ ചികിത്സയ്‌ക്ക് വിദേശ രാജ്യങ്ങളിൽ പോയാൽ എന്റെ രാജ്യത്തെ ഡോക്ടർമാരിലും ആശുപത്രികളിലും എന്റെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടും,’ ഇതായിരുന്നു സുഷമ സ്വരാജിന്റെ വാക്കുകൾ.

2019 ലാണ് സുഷമ സ്വരാജ് അന്തരിച്ചത്. ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 2016ൽ സുഷമ സ്വരാജിന്റെ വൃക്കമാറ്റൽ ശസ്ത്രക്രിയ നടന്നതും ഡൽഹി എയിംസിലായിരുന്നു. വിദേശത്ത് ചികിത്സ നടത്താൻ സുഷമാ സ്വരാജിന് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. ആ വേളയിൽ സുഷമാ സ്വരാജിന്റെ മറുപടിയാണ് മുകളിൽ സൂചിപ്പിച്ചത്.

Tags: CPIMsushama swarajHareesh ParediKerala CM Pinarayi Vijayan
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies