ഭാരതാംബ വിഷയത്തിലും മുഖ്യമന്ത്രിയുടെ വിദേശയാത്രയിലും സിപിഎമ്മിനെ വിമര്‍ശിച്ച് നടൻ ഹരീഷ് പേരടി. ബിജെപി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്റെ ചിത്രം പങ്കുവെച്ചാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഭാരതാംബയുടെ മുഖം സാരിയുടുത്ത സ്ത്രിയുടേതാവാൻ ഒരുപാട് കാരണങ്ങളുണ്ട് എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്.
‘ ഭാരതാംബയുടെ മുഖം സാരിയുടുത്ത ഒരു സ്ത്രിയുടെതാവാൻ ഒരു പാട് കാരണങ്ങളുണ്ട് കുഞ്ഞിമക്കളെ…..അതിലൊന്നാണിത്…ഇത്തരം ലക്ഷകണക്കിന് അമ്മമാരുടെ മനസ്സുരുക്കമാണ് ഈ രാജ്യം..ഭാരത് മാതാകീ ജയ്,‘ ഹരീഷ് പേരടി കുറിച്ചു.
രോഗശയ്യയിൽ കിടക്കുന്ന നേരം സുഷമ സ്വരാജ് പറഞ്ഞ വാക്കുകളും പോസ്റ്ററിലുണ്ടായിരുന്നു. ‘ഞാൻ എന്റെ ചികിത്സയ്‌ക്ക് വിദേശ രാജ്യങ്ങളിൽ പോയാൽ എന്റെ രാജ്യത്തെ ഡോക്ടർമാരിലും ആശുപത്രികളിലും എന്റെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടും,’ ഇതായിരുന്നു സുഷമ സ്വരാജിന്റെ വാക്കുകൾ.
2019 ലാണ് സുഷമ സ്വരാജ് അന്തരിച്ചത്. ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 2016ൽ സുഷമ സ്വരാജിന്റെ വൃക്കമാറ്റൽ ശസ്ത്രക്രിയ നടന്നതും ഡൽഹി എയിംസിലായിരുന്നു. വിദേശത്ത് ചികിത്സ നടത്താൻ സുഷമാ സ്വരാജിന് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. ആ വേളയിൽ സുഷമാ സ്വരാജിന്റെ മറുപടിയാണ് മുകളിൽ സൂചിപ്പിച്ചത്.
Leave a Comment