കോഴിക്കോട്: നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. കളന്‍തോട് ആണ് സംഭവം. എംഇഎസ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും ഇവിടെ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ എത്തിയ മുന്‍ വിദ്യാര്‍ത്ഥികളുമാണ് തല്ല് കൂടിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശി. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞു പോയത്.കൂട്ടയടിയെ തുടര്‍ന്ന് ഏറെ നേരം സ്ഥലത്ത് ഗതാഗതം തടസമുണ്ടായി.
കൂട്ടത്തല്ലിൽ കുന്ദമംഗലം പോലീസ് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന 30 പേർക്ക് എതിരെയാണ് കേസ്.