മൂന്നാം നിലയിലെ ജനാലയിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്ന നാലു വയസുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് വലിച്ചുകയറ്റുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നത്. പൂനെയിലെ ഖോപ്ഡെ നഗറിലെ സോനവാനെ ബിൾഡിംഗിൽ ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു സംഭവം.
അവധിയിലുള്ള ഫയർഫോഴ്സ് ജീവനക്കാരനായ യോഗേഷ് അർജുൻ ചവാനാണ് കുഞ്ഞിനെ രക്ഷിച്ചത്. അയൽവാസിയായ ഉമേഷ് സുത്താറിന്റെ നിലവിളി കേട്ടാണ് ചവാൻ ബാൽക്കണിയിലേക്ക് പോയത്. അപ്പോഴാണ് ജനാലയിലൂടെ പുറത്തെത്തിയ നാലുവയസുകാരി ഭവികയെ കണ്ടത്. ഇളയ കുഞ്ഞിനെ മുറിയിലാക്കി മാതാവ് മൂത്ത കുട്ടിയെ സ്കൂളിൽ കൊണ്ടുപോയിരിക്കുകയായിരുന്നു. ഈ സമയത്താണ് ഭവിക മുറിയിലെ ജനാലയിലൂടെ പുറത്തിറങ്ങാൻ ശ്രമിച്ചതും മൂന്നാം നിലയിൽ തൂങ്ങിക്കിടന്നതും.
കുട്ടിയെ കണ്ട ചവാൻ നേരെ മൂന്നാം നിലയിലേക്ക് പാഞ്ഞു. ഇതിനിടെ അമ്മയും ഫ്ലാറ്റിൽ എത്തിയിരുന്നു. ഇതോടെ ഇരുവരും മുറിയിലേക്ക് കടന്നു കുഞ്ഞിനെ ജനൽ കമ്പികൾക്ക് ഇടയിലൂടെ ചവാൻ മുറിക്കുള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. വീഡിയോ പെട്ടെന്ന് വൈറലായി.
#WATCH | #Pune Fireman On Leave Turns Hero, Rushes To Save 4-Year-Old Girl Falling From 3rd Floor Of Building#PuneNews #Maharashtra pic.twitter.com/t4DMLP1bvW
— Free Press Journal (@fpjindia) July 8, 2025
“>