തെന്നിന്ത്യയിൽ തരംഗം സൃഷ്ടിച്ച ചിത്രമാണ് വിഷ്ണുവിശാൽ നായകനായ സൈക്കോ ത്രില്ലറായ രാക്ഷസൻ. 2018-ൽ പുറത്തിറങ്ങിയ ചിത്രം ത്രില്ലറുകളുടെ തലതൊട്ടപ്പനെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആരാധകരും നിരൂപകരും ഒരു പോലെ പ്രശംസിച്ച ചിത്രം ബോക്സോഫീസിലും ബ്ലോക്ബസ്റ്ററായിരുന്നു. ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നായകൻ വിഷ്ണു വിശാൽ.
രാം കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീതമൊരുക്കിയത് ജിബ്രാനായിരുന്നു. 30 കോടിയോളം രൂപ സിനിമ ബോക്സോഫീസിൽ നിന്ന് നേടിയിരുന്നു. അമല പോളാണ് നായികയായത്. അഭിരാമി, കാളി വെങ്കട്ട്, ശരവണൻ, യാസർ,മുനീഷ് കാന്ത്, വിനോദിനി വൈദ്യനാഥൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായത്.
അതേസമയം മറ്റൊരു ഹിറ്റ് ചിത്രമായ ഗാട്ട ഗുസ്തിക്കും രണ്ടാം ഭാഗം ഒരുങ്ങുന്നതായും വിഷ്ണു വിശാൽ പറഞ്ഞു. ഐശ്വര്യ ലക്ഷ്മി നായികയായ ചിത്രം ബോക്സോഫീസിൽ ഹിറ്റായിരുന്നു. രാക്ഷസൻ അടുത്തവർഷമാകും ഷൂട്ട് ആരംഭിക്കുക.ഗാട്ട ഗുസ്തി ഈ വർഷവും.
My next movie #Gattakusthi2 and Next year #Ratchasan2 nadakuthu 🔥pic.twitter.com/IuGt91dp6e
— SillakiMovies (@sillakimovies) July 7, 2025