ന്യൂഡൽഹി: ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഇന്ത്യ ശക്തമായി എതിർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്നും ഭീകരതയ്‌ക്കെതിരെ നടത്തുന്ന പോരാട്ടങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇൻസിയോ ലുല സിൽവയുമായുള്ള ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ പത്രകുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്ഥാൻ. എല്ലായ്പ്പോഴും ചൈന പാകിസ്ഥാനെ പിന്തുണച്ചു. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ ബ്രസീൽ പ്രസിഡന്റ് നൽകിയ ഐക്യദാർഢ്യത്തിനും പിന്തുണയ്‌ക്കും നന്ദി.
ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഇന്ത്യയും ബ്രസീലും ശക്തമായി എതിർക്കുന്നു. ഭീകരതയിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല. ഭീകരതയ്‌ക്കെതിരെ ഇന്ത്യ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യം തുടങ്ങിയ നിരവധി മേഖലകളിൽ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും തമ്മിൽ ചർച്ചകൾ നടന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.