അനധികൃത മതപരിവർത്തന റാക്കറ്റിന്റെ മുഖ്യസൂത്രധാരൻ ജലാവുദ്ദീൻ എന്ന ചങ്കൂർ ബാബയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം യുപി എടിഎസ് ചങ്കൂർ ബാബയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കൊട്ടാര സമാനമായ ബംഗ്ലാവ് നിഗൂഢതകൾ നിറഞ്ഞതാണ്. ഇവിടെ നടത്തിയ റെയ്ഡിൽ ലൈംഗികശേഷി വർദ്ധിപ്പിക്കാനുളള മരുന്നുകൾ, മസാജിംഗ് ഓയിലുകൾ തുടങ്ങി നിരവധി വസ്തുക്കൾ കണ്ടെടുത്തു.
കിടപ്പുമുറിയിൽ നിന്ന് സ്പെയിനിൽ നിന്നും ഇറക്കുമതി ചെയ്ത ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന ഗുളികകളും പേശികളെ ശക്തിപ്പെടുത്തുന്ന എണ്ണകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബംഗ്ലാവിലുടനീളം ഹൈടെക് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. കിടപ്പുമുറിയിലായിരുന്നു ഇതിന്റെ കൺട്രോൾ റൂം സ്ഥാപിച്ചത്.
ഉത്തർപ്രദേശിലെ ഒരു വലിയ നിയമവിരുദ്ധ മതപരിവർത്തന റാക്കറ്റിന്റെ മുഖ്യ സൂത്രധാരനാണ് ചങ്കൂർ ബാബയെന്ന് എടിഎസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നൂറുകണക്കിന് ആളുകളെ നിർബന്ധിച്ചോ വശീകരിച്ചോ ഇയാൾ മതപരിവർത്തനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 100 കോടി രൂപയുടെ ഇടപാടുകൾ ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട് .കൊട്ടാരം അനധികൃത നിർമ്മാണത്തിലാണെന്നും അത് പൊളിച്ചുമാറ്റുമെന്നും വൃത്തങ്ങൾ അറിയിച്ചു.