ഐപിഎല്ലിൽ അരങ്ങേറിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ വണ്ടർ കിഡ് വൈഭവ് സുര്യവംശിയുടെ ആരാധകരും ഇരട്ടിയായി. ഐപിഎല്ലിൽ സെഞ്ച്വറി നേടി റെക്കോർഡ് സ്വന്തമാക്കിയതോടെ ആരാധക സ്നേഹം വർദ്ധിച്ചു. ഇത് ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ലെന്ന് തെളിയുക്കുന്നതാണ് പുതിയ സംഭവം.
കൗമാര താരത്തെ കാണാൻ ഇംഗ്ലണ്ടിലെ സ്റ്റേഡിയത്തിലെത്തിയ ആരാധികമാരുടെ ചിത്രങ്ങൾ രാജസ്ഥാൻ റോയൽസ് പങ്കുവച്ചു. ആറു മണിക്കൂർ യാത്ര ചെയ്താണ് ഇഷ്ട താരത്തെ കാണാൻ ആന്യയും റിവയുമെത്തിയത്. ഇരുവർക്കും സൂര്യവംശിയെ പോലെ 14 വയസാണ് പ്രായമെന്നും രാജസ്ഥാൻ റോയൽസ് വ്യക്തമാക്കുന്നു. രാജസ്ഥാന്റെ ജഴ്സ് അണിഞ്ഞാണ് ഇരുവരും ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്.
ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര കളിച്ച അണ്ടർ 19 ടീമിലെ പ്രധാന താരമായിരുന്നു 14-കാരൻ. പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കുകയും ചെയ്തു. പരമ്പരയിൽ 52 പന്തിൽ സെഞ്ച്വറിയ നേടിയ താരം മികച്ച ഫോമിലായിരുന്നു. 13 വയസുള്ളപ്പോൾ 1.1 കോടി മുടക്കിയാണ് സൂര്യവംശിയെ ടീമിലെത്തിച്ചത്.