തിരുവനന്തപുരം: ശ്രീകാര്യത്ത് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഭിനയയെയാണ് കാണാതായത്. ശ്രീകാര്യം ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. ആൺ സുഹൃത്തിനൊപ്പം പോയെന്നാണ് സൂചന. ശ്രീകാര്യം പൊലീസ് പെൺകുട്ടിക്കായി അന്വേഷണം ആരംഭിച്ചു.