ദുബായ്: ഒരാഴ്ച നീണ്ട ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും ദുബായിൽ എത്തി. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യയും ദുബായിൽ വിമാനമിറങ്ങിയത്. ദുബായിൽ മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരിപാടികളൊന്നുമില്ല.
ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലേക്ക് പോയത്. മയോ ക്ലിനിക്കിലാണ് ചികിത്സയെന്നാണ് വിവരം. 2022 ലാണ് ആദ്യം ചികിത്സ തേടിയത്. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വൈക്കം സ്വദേശിനി മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് മുഖ്യമന്ത്രി യുഎസിൽ ചികിത്സയിക്ക് പോയത്. ഇത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.