മുംബൈ: 62 കോടിയുടെ കൊക്കെയിനുമായി യുവതി പിടിയിൽ. ദോഹയിൽ നിന്നെത്തിയ യുവതിയാണ് മുംബൈ വിമാനത്താവളത്തിൽ പിടിയിലായത്. 6.26 കിലോഗ്രാം കൊക്കെയിനാണ് യുവതിയിൽ നിന്നും കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ നടത്തിയ പരിശോധനയിലാണ് കൊക്കെയിൻ കണ്ടെത്തിയത്. ചോക്ലേറ്റിന്റെയും ബിസ്ക്കറ്റിന്റെയും പെട്ടിയിലാണ് കൊക്കെയിൻ ഒളിപ്പിച്ചിരുന്നത്. ആറ് വലിയ പെട്ടികളായിരുന്നു യുവതിയുടെ കൈവശമുണ്ടായിരുന്നത്.
ബിസ്ക്കറ്റിന്റെയും ചോക്ലേറ്റിന്റെയും പെട്ടിയ്‌ക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയിൻ നിറച്ച ക്യാപ്സ്യൂളുകൾ. സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചതോടെ ക്യാപ്സ്യൂളുകൾ കണ്ടെടുക്കുകയായിരുന്നു.















