തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ പിതാവിന് ദാരുണാന്ത്യം. വെൺപകൽ സ്വദേശി സുനികുമാറാണ് (60) മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനികുമാർ ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. സുനിൽകുമാർ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.















