തൃശൂർ: സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കുരുവിലശേരി മാരിക്കല്‍ കരിപാത്ര സഹദേവൻ(64) ആണ് മരിച്ചത്. പൂ പ്പത്തി സരസ്വതിവിദ്യാലയത്തിലെ ഡ്രൈവറായിരുന്നു.
ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. ബസ് ഓടിക്കുന്നതിനിടെ സഹദേവന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. റോഡരികിലേക്ക് ബസ് സുരക്ഷിതമായി ഒതുക്കിനിര്ത്തിയതിന് പിന്നാലെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ബസിലുണ്ടായ ജീവനക്കാരി നാട്ടുകാരുടെ സഹായത്തോടെ അതുവഴി വന്ന കാറിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഈ സമയത്ത് ഒമ്പത് വിദ്യാര്‍ഥികളും സ്കൂള്‍ ജീവനക്കാരിയും വാഹനത്തില്‍ ഉണ്ടായിരുന്നു. രജനിയാണ് ഭാര്യ. ശരണ്യ, നികേഷ് എന്നിവർ മക്കളാണ്. മരുമകന്: കൃഷ്ണകുമാര്‍.















