മുംബൈ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് വയസുള്ള ഒരു കുഞ്ഞ് ഉൾപ്പെടെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായ പരിക്കുണ്ട്.
ബന്ധുവീട്ടിൽ പോയി തിരികെ വരുന്ന വഴിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ നിന്ന് തെന്നിമാറി അടുത്തുള്ള കനാലിലേക്ക് മറിയുകയായിരുന്നു. കാറിൽ വെള്ളം കയറിയതിനെ തുടർന്ന് രക്ഷപ്പെടാനാവാതെയാണ് യാത്രക്കാർ മുങ്ങി മരിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















