വെ​ള്ളി​യാ​ഴ്ച സ​മ​യം ഒ​ഴി​വാ​ക്കി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്; മതപഠനം കഴിഞ്ഞു മതി പൊതുപഠനമെന്നത് അം​ഗീകരിക്കാൻ കഴിയില്ല; രൂക്ഷ വിമർശനവുമായി ദീപിക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെ​ള്ളി​യാ​ഴ്ച സ​മ​യം ഒ​ഴി​വാ​ക്കി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്; മതപഠനം കഴിഞ്ഞു മതി പൊതുപഠനമെന്നത് അം​ഗീകരിക്കാൻ കഴിയില്ല; രൂക്ഷ വിമർശനവുമായി ദീപിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2025, 11:33 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സ്കൂൾ സമയവുമായി ബന്ധപ്പെട്ട് സമസ്തയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം. മതപഠനം കഴിഞ്ഞു മതി പൊതുപഠനം എന്നത് ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ല. സ്കൂൾ  സമയം പോലും മതപഠനത്തിന് അനുസരിച്ച് ക്രമീകരിച്ച് കൊള്ളണമെന്ന സമസ്തയുടെ ആവശ്യം മതേതര വിരുദ്ധമാണെന്ന് ദീപിക മുഖപ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ‘സീ​സ​റി​നു​ള്ള​തു ദൈ​വ​ത്തി​നു വേ​ണ്ട’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസം​ഗം.

സ​മ​യ​മാ​റ്റ​ത്തി​ലെ അ​ധി​ക അ​ര മ​ണി​ക്കൂ​ർ വൈ​കു​ന്നേ​ര​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നും ഓ​ണം, ക്രി​സ്മ​സ്, മ​ധ്യ​വേ​ന​ൽ അ​വ​ധി​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് അ​ധ്യ​യ​ന​സ​മ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് സമസ്ത പറയുന്നത്. പൊ​തു​വി​ദ്യാ​ഭ്യാ​സ സ​മ​യം​പോ​ലും മ​ത​പ​ഠ​ന​ത്തി​ന​നു​സ​രി​ച്ച് ക്ര​മീ​ക​രി​ച്ചു​കൊ​ള്ള​ണം എന്നാണ് അവരുടെ ആവശ്യം.  ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ​നി​ന്നു മാ​റ്റ​രു​തെ​ന്നു പ​റ​യു​ന്ന​വ​ർ ത​ന്നെയാണ് മ​ത​പ​ഠ​നം ക​ഴി​ഞ്ഞു മ​തി പൊ​തു​പ​ഠ​നം എ​ന്ന് പറയുന്നത്.

മ​ദ്ര​സ​പ​ഠ​ന​ത്തി​നു മ​തം നി​ഷ്ക​ർ​ഷി​ക്കു​ന്ന അ​ത്ര​യും സ​മ​യം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നു വാ​ദി​ക്കു​ന്ന​തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റു മ​ത​സ്ഥ​ർ ത​ങ്ങ​ളു​ടെ ആ​രാ​ധ​ന​ക​ൾ​ക്കും മ​ത​പ​ഠ​ന​ങ്ങ​ൾ​ക്കും ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​മ​യം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​തു​പോ​ലും സ​ർ​ക്കാ​ർ പ​ല​പ്പോ​ഴും പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മു​സ്‌​ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്രാ​ർ​ഥി​ക്കു​ന്ന​തി​നു​വേ​ണ്ടി അ​ധ്യ​യ​ന സ​മ​യം ഒ​ഴി​വാ​ക്കി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്. അ​തി​നു പു​റ​മേ​യാ​ണ്, എ​ല്ലാ മ​ത​സ്ഥ​ർ​ക്കും മ​ത​മി​ല്ലാ​ത്ത​വ​ർ​ക്കും​വേ​ണ്ടി​യു​ള്ള പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ സ​മ​യം മ​ദ്ര​സ പ​ഠ​ന​ത്തി​നു​വേ​ണ്ടി​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം. മു​സ്‌​ലിം മ​ത​മൗ​ലി​ക​വാ​ദ സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് സൂം​ബ ഡാ​ൻ​സ് ചു​വ​ട് ഇ​ട​റി നി​ൽ​ക്കു​ക​യാ​ണ്.

സ​മാ​ന ആ​വ​ശ്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രും ഉ​ന്ന​യി​ച്ചാ​ൽ കാ​ര്യ​ങ്ങ​ൾ എ​വി​ടെ​യെ​ത്തുമെന്നും കത്തോലിക്ക സഭ ചോദിക്കുന്നു. ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും 10 ദി​വ​സം വീ​തം അ​വ​ധി ന​ൽ​കു​മ്പോ​ൾ പെ​രു​ന്നാ​ളി​ന് ഒ​രു ദി​വ​സം മാ​ത്ര​മേ അ​വ​ധി ന​ൽ​കു​ന്നു​ള്ളു​വെ​ന്ന സ​മ​സ്ത നേ​താ​വ് നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യിയുടെ വാക്കുകളും മുഖപ്രസംഗത്തിലുണ്ട്.

സി​ബി​എ​സ്ഇ​യി​ൽ ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ദ്ര​സ പ​ഠ​ന​ത്തി​നു സ​മ​യ​മി​ല്ലെ​ങ്കി​ലും ആ​ർ​ക്കും പ​രാ​തി​യു​ള്ള​താ​യി കേ​ട്ടി​ട്ടി​ല്ല. മ​ദ്ര​സ​യി​ലെ​യും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും പ​ഠ​ന​സ​മ​യം വ​ർ​ധി​ക്കു​ന്ന​ത് കു​ട്ടി​ക​ളെ ക്ഷീ​ണി​ത​രാ​ക്കു​മെ​ന്ന വാ​ദ​വും ചി​ല​ർ ഉ​ന്ന​യി​ച്ചു ക​ണ്ടു. സ്കൂ​ൾ പ​ഠ​ന​ത്തി​നു പു​റ​മേ, സ്വ​ന്തം കു​ട്ടി​ക​ൾ​ക്കു​മേ​ൽ ര​ണ്ടു മ​ണി​ക്കൂ​ർ മ​ദ്ര​സ പ​ഠ​നം​കൂ​ടി ചു​മ​ത്തി​യ​വ​രു​ടേ​താ​ണ് ഈ ​രോ​ദ​നം. മ​ദ്ര​സ പ​ഠ​ന​സ​മ​യ​ത്തി​ൽ​നി​ന്ന് 15 മി​നി​റ്റ് കു​റ​ച്ചാ​ൽ ഇ​തു പ​രി​ഹ​രി​ക്കാ​വു​ന്ന​ത​ല്ലേ. മ​ത​പ​ഠ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ​വു​മാ​യി കൂ​ട്ടി​ക്കു​ഴ​യ്‌ക്കാ​ത്ത​വ​രു​ടെ ചെ​ല​വി​ൽ മ​ദ്ര​സ പ​ഠ​ന​ത്തി​നു സ​മ​യം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്ക​രു​തെന്നും മുന്നറിയിപ്പും നൽകുന്നുണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്റെ തീ​രു​മാ​നം അ​റി​യാ​ൻ കൗ​തു​ക​മു​ണ്ടെന്നും ദീപിക പറഞ്ഞുവെക്കുന്നുണ്ട്.

Tags: deepikasamasthaSchool timing
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies