തിരുവനന്തപുരം: നെടുമങ്ങാട്ടെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകുറ്റിക്ക് സമീപമുള്ള കമ്മാളം റെസ്റ്റോറിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കുള്ള ഭക്ഷണം കണ്ടെത്തിയത്.
ഹോട്ടലിൽ നിന്നും പഴകിയ ചിക്കൻ, ബീഫ്, തലേ ദിവസത്തെ അവിയൽ, തോരൻ, തുടങ്ങിയ വിഭവങ്ങൾ പിടിച്ചെടുത്തു. റെസ്സ്റ്റോറൻറിലെ മാലിന്യം കിള്ളിയാറിലേക്കാണ് ഒഴുക്കി വിട്ടിരുന്നത്. ഹോട്ടൽ താൽക്കാലികമായി പൂട്ടാൻ ഉടമയ്‌ക്ക് നോട്ടീസ് നൽകി. 25000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്.















