ഹൈദരാബാദ്: ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രാകേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഹൈദരാബാദിലെ ഒരു സ്വകാര്യ സ്പോർട്സ് അക്കാദമിയിലാണ് സംഭവം നടന്നത്.
കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡബിൾ ബാഡ്മിന്റൺ മത്സരത്തിനിടെയായിരുന്നു രാകേഷിന്റെ ദാരുണമരണം.
നിലത്ത് വീണയുടൻ തന്നെ രാകേഷിനൊപ്പം കളിച്ചുകൊണ്ടുനിന്ന സുഹൃത്തുക്കൾ ഓടിയെത്തുകയും അടിയന്തര രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. പിന്നീട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.















