കോട്ടയം: റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം തൃക്കാക്കര പൊലീസാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വച്ച് ലൈംഗിക ചൂഷണം നടത്തി. ആരാധികയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനുമായി യുവതി അടുത്തത്. ഇതിനിടെ കോഴിക്കോട് ഫ്ലാറ്റിൽവച്ച് വേടൻ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചതായും എന്നാൽ പീഡനത്തിന് ശേഷം തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.















