പാലക്കാട്: നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. മരിച്ചത് പാലക്കാട് സ്വദേശിനിയായ 46കാരിയെന്ന് പോലീസ് പറഞ്ഞു. ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും, ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സംഭവത്തിൽ വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യൻ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് പാലക്കാട് സ്റ്റേഡിയം ബൈപ്പാസ് റോഡിൽ നിന്നും ജില്ലാ ആശുപത്രിയിലെത്തിച്ച യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.















