തൃശൂർ: ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തൃശൂർ കുന്നംകുളത്ത് കാണിപ്പയ്യൂർ കുരിശുപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ആംബുലൻസിലുണ്ടായിരുന്ന രോഗിയായ കുഞ്ഞിരാമൻ, കാർ യാത്രികയായ പുഷ്പ എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വൈകുന്നേരം നാലരയോടെയാണ് സംഭവം. കുന്നംകുളത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ നിന്നുവന്നിരുന്ന ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. ശക്തമായ ഇടിയിൽ ആംബുലൻസ് തലകുത്തിമറിഞ്ഞു. രണ്ട് വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.















