തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ പ്രത്യേക പൊലീസ് സുരക്ഷ. അക്രമസാധ്യത മുന്നിൽ കണ്ടാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ തൃശൂരിലുള്ള ഓഫീസിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
തൃശൂർ മണ്ഡലത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി കേന്ദ്രമന്ത്രിക്ക് വേണ്ടത്ര സുരക്ഷ ലഭിക്കുന്നുണ്ടായിരുന്നില്ല. സ്‌കോട്ട് വാഹങ്ങൾ പോലും വഴി തെറ്റുന്ന അവസ്ഥയിലാണ് ഇത്തരമൊരു നീക്കം. ഇതിനെതിരെ കേന്ദ്ര ഇന്റലിജൻസ് വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചത്.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്കുണ്ടായ ഡിവൈഎഫ്ഐ മാർച്ച് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. മുൻകൂട്ടി അറിയിക്കാതെയാണ് മാർച്ച് നടത്തിയതെന്നായിരുന്നു വിമർശനം.















