തിരുവനന്തപുരം: എയർ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളിൽ ചെന്നൈയിൽ അടിയന്തര ലാന്‍ഡിങ് നടത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് കമ്പനി.കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നീ എംപിമാരും വിമാനത്തിലുണ്ടായിരുന്നു
തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എഐസി2455 വിമാനമാണ് ഇന്നലെ രാത്രി അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിന്‍റെ വെതർ റഡാറിൽ സാങ്കേതിക പ്രശ്നം ഉണ്ടായതിനെ തുടർന്നാണ് അടിയന്തരമായി ഇറക്കിയത് എന്നാണ് കമ്പനിയുടെ വിശിദീകരണം. സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും നീക്കം തുടങ്ങിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 7.15 നു തിരുവനന്തപുരത്തു നിന്നും പറന്നുയരേണ്ടിയിരുന്ന വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഏകദേശം ഒരു മണിക്കൂര്‍ പറന്ന ശേഷമാണു ചെന്നൈയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണ്.















