എറണാകുളം: കോതമംഗലത്ത് ആൺസുഹൃത്ത് മതം മാറ്റാൻ നിർബന്ധിപ്പിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ നിന്ന് നേരെ യുവതിയുടെ വീട്ടിലേക്കാണ് കേന്ദ്രമന്ത്രി എത്തിയത്. യുവതിയുടെ അമ്മയോടും സഹോദരനോടും വിവരങ്ങൾ ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
നേരത്തെ കേന്ദ്രമന്ത്രി ജോർജ് കുര്യനും കുടുംബത്തെ സന്ദർശിച്ചിരുന്നു. കേസിൽ പ്രതി റമീസിന്റെ കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. കേസ് എൻഐഎയ്‌ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകിയിരുന്നു.
വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യ പ്രേരണകുറ്റം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് റമീസിനെതിരെ കേസെടുത്തിരിക്കുന്നത്.















