ന്യൂഡല്‍ഹി : ഭാരതവും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്. പ്രധാന വിഷയങ്ങളില്‍ ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായതോടെ, കരാര്‍ ഒപ്പുവെക്കാനുള്ള ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. യുഎസുമായുള്ള വ്യാപാര കരാര്‍ വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിൽ, ഈ വര്‍ഷം ഡിസംബറോടെ കരാര്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ.
കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലേക്കും ഭാരതത്തിന് വിപണി തുറന്നു കിട്ടും. ഭാരതത്തിലെ മരുന്നുകള്‍, വസ്ത്രങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണി ലഭ്യമാകും. കൂടാതെ ഭാരതത്തിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിക്കുകയും സാങ്കേതിക വിദ്യ കൈമാറ്റങ്ങള്‍ എളുപ്പമാകുകയും ചെയ്യും. കൂടുതൽ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും.
ഇതിന്റെ ഭാഗമായി ഇതുവരെ 12 തവണ ചര്‍ച്ചകള്‍ നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ മേഖലകളില്‍ ചര്‍ച്ചകള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൃഷിയെയും ക്ഷീരമേഖലയെയും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി തുറക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്















