ന്യൂഡൽഹി: ജനപ്രിയ ആപ്പുകളായ വാട്സ്ആപ്പ്, ടെലിഗ്രാം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി റഷ്യ. വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴിയുള്ള വോയിസ് കോളുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. യുക്രെയിനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നതെന്നാണ് വിവരം.
സോഷ്യൽമീഡിയ വഴി വ്യാജ പ്രചാരണങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിപ്പിക്കുന്നതിനും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കമെന്ന് റഷ്യ അറിയിച്ചു. സാമ്പത്തിക തട്ടിപ്പ്, അട്ടിമറി, ഭീകരവാദം എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകളും വ്യാജ വാർത്തകളും പ്രചരിക്കാൻ സാധ്യതയുള്ളതിനിലാണ് റഷ്യയുടെ ഇത്തരമൊരു നീക്കം.
വോയിസ് കോളുകൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. വീഡിയോ കോളുകളിലും ഈ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. റഷ്യയിൽ 9.6 കോടി വാട്സ്ആപ്പ് ഉപയോക്താക്കളും 8.9 കോടി ടെലിഗ്രാം ഉപയോക്താക്കളുമാണുള്ളത്. പുതിയ തീരുമാനം ഇവരെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.















