എറണാകുളം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും കേരളത്തിലെത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനിയാണ് അമിത് ഷാ കേരളത്തിൽ എത്തുന്നത്. ഈ മാസം 22-നായിരിക്കും എത്തുക. കൊച്ചിയിൽ നടക്കുന്ന നേതൃയോഗത്തിൽ അടുത്ത നൂറ് ദിവസത്തെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകും.
ജൂലൈ 12-ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. തിരുവനന്തപുരത്ത് നേരത്തെ സന്ദർശനം നടത്തിയ വേളയിൽ ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചിരുന്നു.















