അലാസ്ക: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനും തമ്മിൽ അലാസ്കയിൽ നടന്ന ചർച്ചയിൽ വെടിനിർത്തൽ ധാരണയായില്ല.
സമാധാനത്തിലേക്കുള്ള ഉറച്ച തീരുമാനം ഇല്ലാതെയാണ് അലാസ്ക ഉച്ചകോടി അവസാനിച്ചത്. ‘നോ ഡീൽ’ എന്നായിരുന്നു ( ധാരണയായില്ല) മാദ്ധ്യമങ്ങളോടുള്ള ട്രംപിന്റെ പ്രതികരണം.
മൂന്ന് മണിക്കൂറോളം ഇരുനേതാക്കളും സാസംരിച്ചു. എന്നാൽ ചർച്ചയിൽ എന്തൊക്കെ കാര്യങ്ങളിൽ ധാരണയായി എന്നത് വ്യക്തമല്ല. ചർച്ചയിൽ പുരോഗതിയുണ്ടെന്നും നാറ്റോ രാജ്യങ്ങളുമായും യുക്രെയ്ൻ പ്രസിന്റ് വ്ലാഡമിർ സെലൻസ്കിയുമായും സംസാരിക്കുമെന്ന് സംയുക്ത വാർത്ത സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
സമാധാന പാതയിലേക്ക് പോകുന്നുണ്ടങ്കിലും ആശങ്കയുണ്ടെന്നായിരുന്നു പുടിന്റെ പ്രതികരണം. യുക്രെയ്ൻ കയ്യടിക്കിവച്ചിരിക്കുന്ന ഭൂമി വിട്ടുനൽകണം എന്ന ആവശ്യത്തിൽ പുടിൻ ഉറച്ചുനിൽക്കുന്നതാണ് ചർച്ച വഴിമുട്ടാൻ കാരണം എന്നാണ് റിപ്പോർട്ട്.
യുക്രെയ്നിലെ ആഭ്യന്തര സാഹചര്യം റഷ്യയ്‌ക്ക് ‘അടിസ്ഥാനപരമായി ഭീഷണി’ ഉയർത്തുന്നുവെന്ന് പുടിൻ പറഞ്ഞു. ഭീഷണിക്കുള്ള എല്ലാ പ്രാഥമിക കാരണങ്ങളും ക്രെംലിൻ ഇല്ലാതാക്കും. എങ്കിലും യുക്രെയ്നിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന ട്രംപിന്റെ വാദത്തോട് താൻ യോജിക്കുന്നുവെന്നും റഷ്യ ഈ നീക്കത്തെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
2021 ന് ശേഷം ഇതാദ്യമായാണ് ഇരു രാഷ്‌ട്രങ്ങളിലേയും തലവൻമാ കൂടിക്കാഴ്ച നടത്തുന്നത്. മുൻ യുഎസ് പ്രസിഡൻറ് ജോ ബൈഡനും പുടിനും തമ്മിൽ ജനീവയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയാണ് ശ്രേണിയെ അവസാനത്തേത്. രണ്ടാം ഘട്ട ചർച്ചകൾക്കായി ട്രംപിനെ മോസ്കയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് പുടിൻ.















