ന്യൂഡൽഹി: വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണത്തിന് വായടിപ്പിക്കുന്ന മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. തെരഞ്ഞെടുപ്പ് കമ്മീഷൻ നിക്ഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്നും ആരോപണത്തിന് തെളിവുകൾ ഹാജരാക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രായപൂർത്തിയായ ഓരോ ഇന്ത്യൻ പൗരനും വോട്ടർമാരാവുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യണം. തെരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്. ആരോപണം ഉന്നയിച്ചവരോട് തെളിവ് ചോദിച്ചിരുന്നു. എന്നാൽ അവർ അതിനുള്ള മറുപടി നൽകിയിട്ടില്ല. അത്തരം ആരോപണങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർമാരും ഭയക്കുന്നില്ല.
രാജ്യത്തെ ദരിദ്രർ, ധനികർ, വൃദ്ധർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുൾപ്പെടെ എല്ലാ വോട്ടർമാരുടെയുമൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷൻ നിൽക്കും. യാതൊരു വിവേചനവും തെരഞ്ഞെടുപ്പ് കമ്മീഷനില്ല. വോട്ടർമാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് ആരോപണം ഉന്നയിച്ചത് ശ്രദ്ധയിൽപെട്ടു. എന്നാൽ വോട്ടർപട്ടികയിൽ പേരുള്ളവർ മാത്രമാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുള്ളത്.
നിരവധി വോട്ടർമാരുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാത മാദ്ധ്യമങ്ങളിൽ മുന്നിൽ പ്രദർശിപ്പിച്ചതായി അറിഞ്ഞു. അവ ഉപയോഗിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നതും കണ്ടു. അമ്മമാരുടെയും പെൺമക്കളുടെയും മരുമക്കളുടെയും സിസിടിവി വീഡിയോകൾ കമ്മിഷൻ പങ്കിടണോയെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.















