ന്യുഡൽഹി : പതിറ്റാണ്ടുകൾക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്കിൽ നിന്നും എക്സിക്യൂട്ടീവ് എൻക്ലേവിലേക്ക് മാറ്റുന്നു. സെൻട്രൽ വിസ്റ്റ പ്രോജക്ടിന് കീഴിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പഴയ നോർത്ത്, സൗത്ത് ബ്ലോക്കുകളെ യുഗ യുഗിൻ ഭാരത് സംഗ്രഹാലയ മ്യൂസിയമാക്കി മാറ്റുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
അടുത്ത മാസമായിരിക്കും പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തുള്ള പുതിയ പിഎം ഓഫീസിലേക്ക് മാറുന്നത്. നീണ്ട 78 വർഷങ്ങൾക്ക് ശേഷമാണ് ഈ മാറ്റം. ഇവിടെ പ്രധാനമന്ത്രിയുടെ ഓഫീസ് മാത്രമല്ല കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ആധുനിക കോൺഫറൻസ് ഹാൾ എന്നിവയും ഉണ്ടായിരിക്കും.
വർഷങ്ങളായി രാജ്യത്തിന്റെ ഭരണസംവിധാനം പ്രവർത്തിക്കുന്നത് പഴയ കെട്ടിടത്തിലായിരുന്നു. ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെ പലതും പ്രവർത്തിച്ചിരുന്നതും ഇവിടെയാണ്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് മോദിയുടെ ഓഫീസല്ല, പകരം ജനങ്ങളുടെ ഓഫീസ് ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.















