എറണാകുളം : ലൈംഗികാതിക്രമ കേസിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി ഒളിവിൽ. വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ അന്വേഷണം കടുപ്പിച്ചിട്ടുണ്ടെന്ന് കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. വിദേശത്തേക്ക് പോകാതിരിക്കാൻ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നും പീഡനക്കേസിൽ വേടന്റെ അറസ്റ്റ് ഹൈക്കോടതി വിലക്കിയതിനാൽ തുടർനടപടികൾ കോടതിയുടെ നിർദേശപ്രകാരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്. വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. അതുവരെ അറസ്റ്റ് ചെയ്യാൻ കഴിയില്ല. ഇനിയും കൂടുതൽ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ പൊലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിനാസ്പദമായ തെളിവുകൾ ശേഖരിക്കുന്നുണ്ടെന്നും സാക്ഷികളിൽ നിന്ന് വിവരങ്ങൾ അന്വേഷിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കമ്മീഷണർ അറിയിച്ചു.
പ്രണയബന്ധത്തിലിരിക്കുമ്പോൾ ഉണ്ടാകുന്ന ശാരീരികബന്ധം പീഡനമായി കണക്കാക്കാൻ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.















