പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കതിരെ കോഴിയുമായി മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം. പൂവൻ കോഴിയുടെ ചിത്രങ്ങളും പ്രവർത്തകർ ഉയർത്തിപ്പിടിച്ചിരുന്നു. മാർച്ച് പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു.
പാലക്കാട് മണ്ഡലത്തിലെ സ്ത്രീകളുടെ സുരക്ഷ മുൻ നിർത്തി കാട്ടുകോഴി എം.എൽ.എയെ ഇനി മണ്ഡലത്തിൽ കാലു കുത്തിക്കാൻ അനുവദിക്കില്ലെന്ന് പാലക്കാട് ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ പറഞ്ഞു. ഈ നാട്ടിലെ അമ്മമാരുടെയും സഹോദരിമാരുടെയും മാനം കാക്കാൻ ബിജെപിക്ക് ഉത്തരവാദിത്തമുണ്ട്. ഒരു പെണ്ണ് പിടിയനെ ഈ നാട്ടുകാർ എന്തിന് ഇനിയും എന്തിന് സഹിക്കണം. എംഎൽഎ സ്ഥാനം രാജിവച്ചില്ലെങ്കിൽ ചാണകം മുക്കിയ ചൂലുമായി ഞങ്ങളുടെ അമ്മമാരും സഹോദരിമാരും മറുപടി പറയുമെന്നും പ്രശാന്ത് ശിവൻ കൂട്ടിചേർത്തു.
കഴിഞ്ഞ ദിവസം നടിയും മാദ്ധ്യമ പ്രവർത്തകയുമായ റിനി ആന്‍ ജോര്‍ജ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. പേര് പറയാതെയാണ് ആരോപണം എങ്കിലും വിരൽ ചൂണ്ടുന്നത് രാഹുൽ മാങ്കൂട്ടത്തിലേക്കെന്ന് വ്യക്തമായിരുന്നു. എഴുത്തുകാരി ഹണി ഭാസ്കറും ദുരനുഭവം പങ്കുവച്ചിരുന്നു. പിന്നാലെ രാഹുൽ യുവതിയെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുന്ന അതീവ ഗുരുതരമായ ശബ്ദരേഖ കൂടി പുറത്തുവന്നു.















