താരസംഘടനയായ അമ്മയിൽ ഒരു പുതിയ തരംഗം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്‌ക്ക് പ്രതിച്ഛായമാറ്റം ആവശ്യമാണെന്ന് താൻ മനസിലാക്കുന്നുവെന്നും മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ് എന്നിവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും ശ്വേത മേനോൻ പറഞ്ഞു.
മലയാള സിനിമയിൽ ഒരു പുതിയ യുഗം ആരംഭിക്കുമ്പോൾ ചില കാര്യങ്ങൾ മറക്കേണ്ട സമയമായി. പഠിച്ച ചില കാര്യങ്ങൾ മറക്കാനും ചിലതിന് മാറ്റങ്ങൾ വരുത്തി മുന്നോട്ട് കൊണ്ടുപോകാനും ശ്രമിക്കേണ്ട സമയമാണിത്. അമ്മ തകർന്ന് പോകാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.
ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ കണ്ടെത്തലുകളെ തുടർന്ന് മോഹൻലാൽ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെ കുറിച്ച് ശ്വേത മേനോൻ പറഞ്ഞു. ഒറ്റപ്പെട്ടുപോയിയെന്ന് തോന്നിയത് കൊണ്ടാവാം അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. പ്രത്യക്ഷത്തിലല്ലെങ്കിലും അദ്ദേഹം ഒറ്റപ്പെട്ടുപോയതായി എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആറ് വർഷം പ്രവർത്തിച്ചിട്ടുണ്ട്. അമ്മയിലെ പ്രവർത്തനം പൂർണമായും നിസ്വാർത്ഥമായാണ് ചെയ്യുന്നതെന്നും ശമ്പളമോ ആനുകൂല്യങ്ങളോയില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.















