കോട്ടയം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 63-കാരൻ പിടിയിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദാണ് അറസ്റ്റിലായത്. ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഏഴ് ലക്ഷം രൂപയാണ് ഇയാൾ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്തത്.
അഭിലാഷ് എന്ന യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായാണ് പണം കൈമാറിയത്. വൈക്കം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.















