ഗീതായനം ദേശീയ സെമിനാര്‍ നാളെ കാലടിയില്‍; ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യും,സമാപനസഭയില്‍ തേജസ്വി സൂര്യ പങ്കെടുക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗീതായനം ദേശീയ സെമിനാര്‍ നാളെ കാലടിയില്‍; ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യും,സമാപനസഭയില്‍ തേജസ്വി സൂര്യ പങ്കെടുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2025, 03:48 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഗീതാ സ്വാദ്ധ്യായ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഭഗവത്ഗീത ദര്‍ശനത്തിന്റെ പ്രചാരണാര്‍ത്ഥം നാളെ കാലടി ശ്രീശാരദ സൈനിക സ്‌കൂളില്‍ ദേശീയ സെമിനാര്‍ നടക്കും.

2000 ത്തില്‍ പി. പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന അന്തര്‍ദേശീയ ഗീത സെമിനാറിന്റെ രജതജയന്തി ആഘോഷമെന്ന നിലയ്‌ക്ക് കേരളമെങ്ങും വലിയ ഗീതാ പ്രചാരണത്തിന് ഈ സെമിനാര്‍ തുടക്കം കുറിക്കുകയാണ്. നാളെ രാവിലെ 10ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കൃഷ്ണഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും.

കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ് അധ്യക്ഷത വഹിക്കും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ആമുഖപ്രഭാഷണം നടത്തും. കെ.സി. സുധീര്‍ ബാബു, ബ്രഹ്മപരാനന്ദ സ്വാമി, സ്വാമി ധര്‍മ്മചൈതന്യ, കെ. ആനന്ദ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനു ശേഷം 11.45ന് നടക്കുന്ന സെമിനാറില്‍ ഡോ. സി.എം. ജോയ് അധ്യക്ഷത വഹിക്കും. ഭഗവത്ഗീതയും വികസിത ഭാരതവും എന്ന വിഷയം ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അവതരിപ്പിക്കും.

ഉച്ചയ്‌ക്ക് ശേഷം 2.15ന് നടക്കുന്ന പാനല്‍ സംവാദത്തില്‍ റിട്ട. ജില്ലാ ജഡ്ജ് അഡ്വ. സുന്ദരം ഗോവിന്ദ് അധ്യക്ഷത വഹിക്കും. ഭഗവത്ഗീതയും മാറുന്ന കാലവും എന്ന വിഷയത്തെ അധികരിച്ച് അഡ്വ. ശങ്കു ടി. ദാസ്, ഡോ. മാല രാംനാഥ്, ബ്രഹ്മചാരി സുധീര്‍ ചൈതന്യ എന്നിവര്‍ സംസാരിക്കും. നാലിന് സമാപനസഭയില്‍ തേജസ്വി സൂര്യ എംപി, സ്വാമി അനഘാമൃതാനന്ദപുരി, ഡോ. ഹരികൃഷ്ണ ശര്‍മ, രാജീവ് കെ.വി. തുടങ്ങിയവര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847598896, 9447604967.

കണ്‍വീനര്‍മാരായ രമേശ് കെ.പി, രാജീവ് കെ.വി., ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: bhagavad gitaGita Swadhyaya Samiti
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies