വാഷിംങ്ടൺ: റഷ്യ, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങൾ യുഎസിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപണം ഉന്നയിച്ച് മണിക്കൂറുകൾക്ക് ശേഷം നിലപാട് മാറ്റി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എല്ലാവരും യുഎസിന്റെ ഏറ്റവും അടുത്ത് നിൽക്കുന്ന രാജ്യങ്ങളാണെന്നും അവരുമായി തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു. ബീജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങിനും വളാഡിമർ പുടിനും കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉനിനുമൊപ്പം ചൈനയുടെ വിജയപരേഡിൽ പങ്കെടുത്തതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങിനെ വിമർശിച്ചുകൊണ്ടാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. വിജയ പരേഡിലെ ഷി ജിൻപിംങിന്റെ പ്രസംഗത്തെ കുറിച്ച് യുഎസ് പ്രസിഡന്റ് എടുത്തുപറഞ്ഞു. പരേഡിൽ അമേരിക്കയെ കുറിച്ച് ഷി ജിൻപിംങ് പരാമർശിക്കേണ്ടതായിരുന്നു. ചൈനയ്‌ക്ക് സ്വാതന്ത്ര്യം നേടാൻ സഹായിച്ചതിന് യുഎസ് അംഗീകരിക്കപ്പെടേണ്ടതാണ്. എല്ലാവരുമായി യുഎസിന് വളരെ നല്ല ബന്ധമാണ്. ചൈനയെ ഞങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ യുഎസിന്റെ സഹായം എടുത്തുപറയേണ്ടതാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ ആരോപണത്തിന് പിന്നാലെ റഷ്യ പ്രതികരിച്ചിരുന്നു. ട്രംപിന് വിരോധാഭാസമാണെന്നും ആരും ഒരു തരത്തിലുള്ള ഗൂഢാലോചനയോ ആസൂത്രണമോ നടത്തിയിട്ടില്ലെന്നും യുഎസ് വിദേശനയ സഹായി യൂറി ഉഷാക്കോവ് പ്രതികരിച്ചു.
1945-ൽ നടന്ന രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് ആക്രമണത്തിനെതിരായ പോരാട്ടത്തിൽ ചൈന നേടിയ വിജയത്തിന്റെ വാർഷികമായാണ് സെപ്റ്റംബർ മൂന്ന് ആചരിക്കുന്നത്.















